തിരുവല്ല : കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക, ജനപക്ഷ ബദൽനയങ്ങൾ ശക്തിപ്പെടുത്തുക, പി.എഫ്ആർ.ഡി.എ നിയമം പിൻവലിക്കുക, ക്ഷാമബത്ത,ശമ്പള പരിഷ്കരണ കുടിശിക ഉടൻ അനുവദിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി സെപ്തംബർ 3ന് തിരുവല്ലയിൽ നടക്കുന്ന സംസ്ഥാന സർക്കാർ ജീവനക്കാരുടെ മേഖല മാർച്ചും ധർണയും വിജയിപ്പിക്കാൻ എൻ.ജി.ഒ യൂണിയൻ ഏരിയ പൊതുയോഗം തീരുമാനിച്ചു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.വി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. അനൂപ് അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു . ബി സജീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.