മല്ലപ്പള്ളി : തൃച്ചേപ്പുറം ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിലെ കർക്കടക വാവ് ബലി ക്രമീകരണങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിലയിരുത്തി. ആരോഗ്യ വകുപ്പിന്റെ പൂർണ സേവനം ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ബി പിള്ളയുടെ നേതൃത്വത്തിൽ ഉണ്ടാകുമെന്ന് മെഡിക്കൽ ഒാഫീസർ ഡോ . ലാവണ്യ രാജൻ അറിയിച്ചു. പ്രദേശത്ത് ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിച്ചതായും അറിയിച്ചു.
ഫയർ ഫോഴ്സ് , പൊലീസ് എന്നീ വിഭാഗങ്ങളുടെ സേവനത്തിനായി നിർദേശം നൽകിയിട്ടുണ്ടെന്ന് പ്രസിഡന്റ് അറിയിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ദീപ്തി ദാമോദരൻ , ബ്ലോക്ക് വൈസ് പ്രസിഡന്റ് അനി രാജു, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കരുണാകരൻ കെ ആർ, ക്ഷേമകാര്യ ചെയർപേഴ്സൺ ജോളി ജോസഫ്, ഗ്രാമ പഞ്ചായത്ത് അംഗം തേജസ് കുമ്പിളുവേലിൽ പബ്ലിക്ക് ഹെൽത്ത് നഴ്സ് സുജ. പി. നായർ, ഹെൽത്ത് ഇൻസ്പക്ടർ പ്രദീപ് ബി പിള്ള , ആരോഗ്യ വകുപ്പ് ജീവനക്കാർ , ആശാ പ്രവർത്തകർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
മാലിന്യ സംസ്കരണം ഉറപ്പുവരുത്തുന്നതിന് ഹരിത കർമ്മ സേന യുടെ സേവനവും ഉണ്ടാകണമെന്നും അത്യാവശ്യ ഘട്ടത്തിലേക്ക് ആംബുലൻസ് സേവനത്തിനും യോഗം നിർദ്ദേശം നൽകി.