പത്തനംതിട്ട: വയോജനക്ഷേമ പദ്ധതികൾ നടപ്പിലാക്കിവരുന്ന വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരേയും, ജില്ലാതല വയോജന കമ്മിറ്റി അംഗങ്ങളെയും ഉൾപ്പെടുത്തി ജില്ലാതലത്തിൽ വയോജന ക്ഷേമ പദ്ധതി നിർവഹണം സംബന്ധിച്ച് ആക്ഷൻ പ്ലാൻ രൂപീകരിക്കുന്നതിനായി സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓറിയന്റേഷൻ പ്രോഗ്രാം നടത്തി. തിരുവല്ല സബ് കളക്ടർ സഹ നസ്രുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സാമുഹിക നീതി ഓഫീസർ ഷംല ബീഗം സ്വാഗതം പറഞ്ഞു. പത്തനംതിട്ട ഗവ. ഓൾഡേജ് ഹോം സുപ്രണ്ട് നന്ദി പറഞ്ഞു.