കൊച്ചി: നഗരത്തിലെ വീട്ടിൽനിന്ന് ബൈക്ക്, മൊബൈൽഫോൺ, വിലകൂടിയ രണ്ട് പേർഷ്യൻ പൂച്ചകൾ എന്നിവ മോഷ്ടിച്ച കേസിൽ നാലുപേർ പിടിയിലായി. കോഴഞ്ചേരി മെഴുവേലി എലവുംതിട്ട നെടുംപൊയ്കമേലേതിൽ ജസ്റ്റിൻ ഡാനിയൽ (25), കോഴഞ്ചേരി പനങ്ങേട് കിഴക്കീടവട്ടം ഗിരീഷ് (23), പ്രായപൂർത്തിയാവാത്ത രണ്ടുപേർ എന്നിവരാണ് എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്.

കൊച്ചി സെന്റ് ബെനഡിക്ട് റോഡിലുള്ള വീട്ടിൽനിന്ന് 75,000രൂപ വിലവരുന്ന രണ്ട് പേർഷ്യൻ പൂച്ചകൾ, ഈ റോഡിൽത്ന്നെത പാർക്ക് ചെയ്തിരുന്ന ബജാജ് പൾസർ മോട്ടോർ സൈക്കിൾ, സൗത്ത് സ്റ്റേഷൻ പരിധിയിൽ രവിപുരത്ത് അന്ഴിയസംസ്ഥാന തൊഴി​ലാളികളുടെ താമസസ്ഥലത്തുനിന്ന് രണ്ട് മൊബൈൽഫോണുകൾ എന്നിവയാണ് പ്രതികൾ മോഷ്ടിച്ചത്. മോഷണത്തിനുശേഷം രക്ഷപ്പെടവേ വാഹനത്തിന് പൊലീസ് കൈകാണിച്ചപ്പോൾ ജസ്റ്റിൻ ഒഴികെ മൂന്നുപേരും വാഹനം ഉപേക്ഷിച്ച് കടന്നു.
ജസ്റ്റിനെ ചോദ്യംചെയ്തതിൽനിന്നുമാണ് മറ്റുപ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്.