basanth
പ്രസിഡന്റ് ഡി. ബസന്ത്

പഴകുളം: പഴകുളം പടിഞ്ഞാറ് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. പ്രസിഡന്റായി ഡി.ബസന്തിനെ തിരഞ്ഞെടുത്തു. നജീബ്, ബസന്ത്, സുമേഷ് നായർ,മായ, ശ്രീജ പ്രസാദ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആഹ്ളാദ പ്രകടനത്തിൽ ഇടതുമുന്നണി നേതാക്കളായ പി.ബി ഹർഷകുമാർ, എം. മധു, അഡ്വ. എസ്. രാജീവ്, ബി.നിസാം, ആർ. സുരേഷ്, ജി രഘു, സുരേഷ് തെങ്ങിനാൽ, അഷ്‌കർ, സോമരാജൻ എന്നിവർ പങ്കെടുത്തു