കൊടുമൺ: എസ്.എൻ.ഡി.പി യോഗം ഐക്കാട് കിഴക്ക് 3564ാം നമ്പർ ശാഖയുടെയും പോഷക സംഘടനകളുടെയും ശ്രീനാരായണ ഗുരുമന്ദിരത്തിന്റെയും ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷം 20ന് നടക്കും. രാവിലെ വിശേഷാൽ പൂജ, 10ന് ചതയ വ്രത പ്രാർത്ഥന, 12ന് അന്നദാനം. മൂന്നിന് ജയന്തി സമ്മേളനം യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്യും. ചെയർമാൻ അഡ്വ. എം.മനോജ്കുമാർ ജയന്തി സന്ദേശം നൽകും. ശാഖാപ്രസിഡന്റ് എ.സുസ്‌ലോവ് അദ്ധ്യക്ഷത വഹിക്കും. 3.30ന് ജയന്തി ഘോഷയാത്ര യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ ഉദ്ഘാടനം ചെയ്യും. 6.30 ദീപാരാധന, സമൂഹ പ്രാർത്ഥന.