അടൂർ: പറക്കോട് എക്സൈസ് ഓഫീസിന് എതിർവശത്തുള്ള കലാ സ്റ്റോഴ്സിൽ നിന്ന് ഒരുലക്ഷം രൂപ മോഷണംപോയി. കടയിലെ മേശയിൽ ഇരുന്ന പണമാണ് മോഷണം പോയതെന്ന് ഉടമ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കടയുടെ പിറകുവശത്തുള്ള കെട്ടിടത്തിന്റെ മുകൾ ഭാഗത്തെ ആസ്ബറ്റോസ് ഷീറ്റ് ഇളക്കിയാണ് മോഷ്ടാക്കൾ അകത്തുകടന്നത്. അടൂർ പൊലീസ് എസ്.എച്ച്.ഒ.ശ്യാം മുരളിയുടെ നേതൃത്വത്തിൽ പൊലീസും വിരളടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.