spot

അടൂർ : യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അടൂർ സെന്ററിൽ ഒഴിവുള്ള എം.ബി.എ സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും. (കെ മാറ്റ്, സി മാറ്റ്, ക്യാറ്റ് എൻട്രൻസ് പാസായ) ഏതെങ്കിലും വിഷയത്തിലുളള ബിരുദം 50 ശതമാനം മാർക്കോടെ പാസായ ജനറൽ വിഭാഗത്തിനും 48 ശതമാനം മാർക്കുളള ഒ.ബി.സി, ഒ.ഇ.സി വിഭാഗത്തിനും പാസ് മാർക്ക് നേടിയ എസ്.സി, എസ്.ടി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കും പ്രവേശനത്തിന് അവസരമുണ്ട്. സർട്ടിഫിക്കറ്റുകളുമായി അഞ്ച്, ആറ്, ഏഴ് തീയതികളിൽ യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അടൂർ സെന്ററിൽ ഹാജരാകണം. ഫോൺ : 9746998700, 9946514088, 9400300217.