projet

പത്തനംതിട്ട : പട്ടികജാതി വികസന വകുപ്പിന്റെ ദുർബലവിഭാഗ പുനരധിവാസപദ്ധതിയുടെ ഭാഗമായി ജില്ലയുടെ പരിധിയിലുളള നായാടി, വേടൻ, കള്ളാടി, അരുന്ധതിയാർ, ചക്ലിയൻ എന്നീ വിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പഠനമുറി, ടോയ്‌ലറ്റ്, ഭവനപുനരുദ്ധാരണം, കൃഷിഭൂമി (കുറഞ്ഞത് 25 സെന്റ് വാങ്ങുന്നതിന് 10 ലക്ഷം രൂപ) പദ്ധതികളിലേക്കാണ് അപേക്ഷിക്കേണ്ടത്. കുടുംബ വാർഷിക വരുമാനം 1,00,000 രൂപയിൽ അധികരിക്കുവാൻ പാടില്ല. 20 ന് മുമ്പ് ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് ഫോൺ : 0468 2322712.