പത്തനംതിട്ട : കുടുംബശ്രീ ബാലസഭാ ശുചിത്വോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയിൽ പ്രബന്ധം അവതരിപ്പിക്കുന്നതിനുള്ള ജില്ലാതല പ്രബന്ധ മത്സരം ഇന്ന് പത്തനംതിട്ട മാർത്തോമ്മ ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. അപേക്ഷ നൽകിയവർ രാവിലെ 10ന് എത്തണം. പവർ പോയിന്റ് പ്രസന്റേഷൻ ഉൾപ്പെടുത്താം. അവതരിപ്പിക്കുന്ന പേപ്പറിന്റെ ഒരു പകർപ്പ് രജിസ്‌ട്രേഷൻ സമയത്ത് സമർപ്പിക്കണം. ജില്ലാതല സെമിനാറിൽ മികച്ച അവതരണം നടത്തുന്ന 10 കുട്ടികൾക്ക് സംസ്ഥാനതല ശിൽപശാലയിൽ പങ്കെടുക്കാം. സംസ്ഥാനതലത്തിലെ വിജയികൾക്ക് ക്യാഷ് പ്രൈസ് ലഭിക്കും. 10 മിനുട്ടാണ് അവതരണസമയം.