road

റാന്നി : ചെറുകോൽ പഞ്ചായത്തിലെ പുതമൺ - കുട്ടത്തോട് റോഡിന്റെ പുനരുദ്ധാരണം ഈ മാസം 10ന് മുമ്പ് ആരംഭിക്കുവാൻ തീരുമാനമായതായി അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. 9 കോടി രൂപ ചെലവഴിച്ചാണ് പുതമൺ - കുട്ടത്തോട്, പാലച്ചുവട് - നരിക്കുഴി റോഡുകൾ ബി എം ബി സി നിലവാരത്തിൽ പുനരുദ്ധരിക്കുന്നത്. എന്നാൽ പൈപ്പ് സ്ഥാപിക്കുന്നതിന് ഉണ്ടായ കാലതാമസം നിർമ്മാണം വൈകാനിടയായി. 5.6 കി.മീ ദൂരം വരുന്ന റോഡിന്റെ 3.3 ഭാഗം വാട്ടർ അതോറിറ്റിയും 2.3 ഭാഗം പൊതുമരാമത്ത് വകുപ്പും ആണ് പുനരുദ്ധരിക്കുക.