road-
മണ്ണാറക്കുളഞ്ഞി പ്ലാപ്പള്ളി ശബരിമല പാതയിൽ ഇന്റർലോക്ക് പാകിയ വടശ്ശേരിക്കര ഇടത്തറ മേഖലയിൽ പണികൾ ബാക്കിയായി കിടക്കുന്നു

റാന്നി : ഭരണിക്കാവ് - മുണ്ടക്കയം ദേശീയ ഹൈവേയിൽ വടശേരിക്കര മണ്ണാറക്കുളഞ്ഞി മുതൽ പ്ലാപ്പള്ളി വരെയുള്ള റോഡ് വികസനം ഇഴയുന്നു. രണ്ടു വർഷം മുമ്പ് പണികൾ തുടങ്ങിയെങ്കിലും ഓട നിർമ്മാണവും ഇടത്തറ മുക്കിലും കന്നാമ്പാലത്തും മാടമണ്ണിലും കലുങ്കു പണികളും നടത്തി. ഇതിനു ശേഷം മാസങ്ങൾക്ക് ശേഷമാണ് റോഡിന്റെ ഒന്നാംഘട്ട ടാറിംഗ് ആരംഭിച്ചത് എന്നാൽ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവുമൂലം നിർമ്മാണം നിരവധി തവണ നിറുത്തിവെച്ചു. നിലവിൽ പ്ലാപ്പളി മുതൽ മാടമൺ വരെ രണ്ടാം ഘട്ട ടാറിംഗ് പൂർത്തിയാക്കിയ പണികൾ വീണ്ടും നിലച്ചിരിക്കുകയാണ്. മാടമൺ മുതൽ മണ്ണാറക്കുളഞ്ഞി വരെ രണ്ടാംഘട്ട ടാറിംഗ് പൂർത്തിയായിട്ടില്ല കൂടാതെ മൂന്ന് ഇടങ്ങളിലായി ഇന്റർലോക്ക് പണികൾ നടത്തിയിട്ടുണ്ടെങ്കിലും ഇവിടെ റോഡിൽ നിന്ന് അൽപ്പം ഉയർന്നു കട്ടകൾ നിൽക്കുന്നത് ചെറു വാഹനങ്ങൾക്ക് അപകട ഭീഷണിയുമാണ്.