photo

പ്രമാടം : ഇന്നലെ രാവിലെ 11.30 ഓടെ സ്കൂൾ ജംഗ്ഷനും തകിടിയത്ത്മുക്കിനും ഇടയിലുള്ള കുരിശടിക്ക് മുന്നിലെ പാറയിൽ ടോമിയുടെ പഴയ വീടിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇവർ ഈ വീട് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. എക്സൈസ് ഉദ്യോഗസ്ഥനും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. വീടിനോട് ചേർന്ന് ബ്യൂട്ടിപാർലറും പ്രവർത്തിക്കുന്നുണ്ട്. മുറിയിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട വീട്ടുകാർ ഉടൻതന്നെ വിവരം ഫയർ ഫോഴ്സിൽ അറിയിച്ചു. ഇവർ എത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടുപകരണങ്ങളും സാധനസാമഗ്രികളും കത്തിനശിച്ചിട്ടുണ്ട്.