midhila

പന്തളം : വയനാടിനെ കൈപിടിച്ച് ഉയർത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഏഴാം ക്ലാസുകാരി മിഥിലയും അനിയത്തി മാധവിയും സ്വരൂപിച്ച് നൽകിയത് 1600 രൂപ. ഓണത്തിന് കിളികളെ വാങ്ങാൻ കുടുക്കയിൽ സൂക്ഷിച്ചിരുന്ന പണമാണ് കുട്ടികൾ ദുരിതാശ്വാസനിധിയിലേക്ക് അയച്ചുകൊടുത്തത്. കുളനട പാർവതി മന്ദിരത്തിൽ രഞ്ജിത്ത് - ശരണ്യ ദമ്പതികളുടെ മക്കളാണിവർ. ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലാണ് മിഥില പഠിക്കുന്നത്. മാധവി അങ്കണവാടിയിലും. വയനാട്ടിലെ ദുരന്തഅവസ്ഥ വാർത്തയിലൂടെയറിഞ്ഞ കുട്ടികൾ തങ്ങളുടെ കൈയിലുള്ള പണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകാൻ തയ്യാറാകുകയായിരുന്നു.