photo

തിരുവല്ല : കേരള കൗൺസിൽ ഒഫ് ചർച്ചസ് സംഘടിപ്പിച്ച ഫാദർ ഡോ.ടി​.ജെ ജോഷ്വാ അനുസ്മരണം ഡോ.തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ മുഖ്യ അനുസ്മരണം നടത്തി. ഡോ.പ്രകാശ് പി.തോമസ്, അഡ്വ.ബിജു ഉമ്മൻ, ഫാ.ഡോ.റെജി മാത്യു, ജോജി പി.തോമസ്, ഫാ.ചെറിയാൻ ജേക്കബ്, ലിനോജ് ചാക്കോ, റവ.ഡോ. ഉമ്മൻ ഫിലിപ്പ്, ബെൻസി തോമസ് എന്നിവർ പ്രസംഗിച്ചു.