കോന്നി: വെട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കടകവാവുബലി ഇന്ന് നടക്കും.പുലർച്ചെ 3. 30 മുതൽ ഉച്ചയ്ക്ക് 11.30 വരെ ബലിതർപ്പണം നടത്താം. ഒരേസമയം 800 പേർക്ക് ബലിതർപ്പണത്തിൽ പങ്കെടുക്കാനുള്ള ക്രമീകരണമുണ്ട്. തിലഹോമം, പിതൃപൂജ, വിഷ്ണുപൂജ എന്നീ വഴിപാടുകൾ ക്ഷേത്രത്തിൽ നടത്താം. സ്ത്രീകൾക്കും കുട്ടികൾക്കും ശാരീരികബുദ്ധിമുട്ടുള്ളവർക്കും പ്രത്യേക സ്ഥലം ക്രമീകരിച്ചതായി ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ അറിയിച്ചു.