പത്തനംതിട്ട: എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതികൾ അധികാര വികേന്ദ്രീകരണമല്ല അധികാര കേന്ദ്രീകരണമാണ് നടപ്പാക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അഭിപ്രായപ്പെട്ടു. തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ റോഡുകൾ സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ബിജു ജെ.ജോർജ് അദ്ധ്യക്ഷത വഹിച്ചു. ടി.കെ.രാമചന്ദ്രൻ നായർ, അഡ്വ.ഹരിഹരൻ നായർ, അനീഷ് കുമാർ, സണ്ണി പൂവേലി, സി.വി.ഗോപാലകൃഷ്ണൻ നായർ, ജെസി വർഗ്ഗീസ്, സാലി മാത്യു, ലതാ ചന്ദ്രൻ, ജോസ് തോമസ് എന്നിവർ പ്രസംഗിച്ചു.