പത്തനംതിട്ട: പാറശാലയിൽ വച്ചുണ്ടായ ബൈക്ക് അപകടത്തിൽ പത്തനംതിട്ട സ്വദേശിയായ യുവതി മരിച്ചു. വെട്ടിപ്പുറം തോണിക്കുഴി കുമ്പിളിനിൽക്കുന്നതിൽ പരേതനായ മുരളിയുടെ മകൾ ചിഞ്ചു (37) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെ ഭർത്താവ് സ്റ്റാലിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ ടിപ്പറിടിച്ചാണ് അപകടം. സ്റ്റാലിന് പരിക്കുണ്ട്. ചിഞ്ചുവിന്റെ മൃതദേഹം തിരുവനന്തപുരം ജനറൽ ആശുപത്രി മോർച്ചറിയിൽ. മക്കൾ: സഞ്ജന, സഞ്ജയ്.