റാന്നി : തിരുവിതാംകൂർ ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ അങ്ങാടി പമ്പാ മണപ്പുറത്ത് ശ്രീധർമ്മ ശാസ്താ നഗറിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു. അനിൽ ശാസ്തമംഗലം മുഖ്യ കാർമ്മികത്വം വഹിച്ചു.
അത്തിക്കയം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ പിതൃമോക്ഷ പൂജകൾ, ബലിതർപ്പണം എന്നിവ നടന്നു.
വെച്ചൂച്ചിറ പരുവ മഹാദേവ ക്ഷേത്ര ഭരണ സമിതിയുടെ നേതൃത്വത്തിൽ കർക്കടവാവുബലി പമ്പാനദിക്കരയിൽ നടത്തി.
അഖിലഭാരത അയ്യപ്പസേവാ സംഘം 628 -ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ വടശേരിക്കര ബംഗ്ലാംകടവ് പാലത്തിന് സമീപം പമ്പാ നദീ തീരത്ത് ബലിതർപ്പണ ചടങ്ങുകൾ നടന്നു.