മല്ലപ്പള്ളി: പൂർവികരുടെ സ്മരണയിൽ പിതൃതർപ്പണം നടത്തി കർക്കടകവാവ് ബലിദിനത്തിൽ ആയിരങ്ങൾ. വിവിധ ക്ഷേത്രങ്ങളോട് ചേർന്ന ഇടങ്ങളിലും പ്രത്യേകമായി ഒരുക്കിയ സ്ഥലങ്ങളിലും ബലിതർപ്പണം നടന്നു. തൃച്ചേപ്പുറം ശങ്കരനാരായണ മഹാദേവ ക്ഷേത്രം, തിരുമാലിട മഹാദേവൻ ക്ഷേത്രം, പെരുമ്പെട്ടി മഹാദേവ മഹാവിഷ്ണു ക്ഷേത്രം, കുന്നന്താനം ലക്ഷ്മി നാരായണ ക്ഷേത്രം, വായ്പൂര് കീഴ് തൃക്കേൽ ശ്രീകൃഷ്ണ ക്ഷേത്രം, കല്ലൂപ്പാറ ഭഗവതിക്ഷേത്രം, അമ്പാട്ടുഭാഗം പോരിട്ടിക്കാവ് ദേവീക്ഷേത്രം എന്നിവിടങ്ങളിൽ നിർവധി പേർ പങ്കെടുത്തു.