ചെങ്ങന്നൂർ: മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ എല്ലാ വാർഡുകളിലും മിനി എം.സി.എഫ് എന്ന മാലിന്യശേഖരണകേന്ദ്രം സ്ഥാപിക്കാൻ തീരുമാനിച്ചെങ്കിലും നടപ്പായില്ല. അനുയോജ്യമായ പൊതുസ്ഥലം ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യം സൂക്ഷിക്കാനായാണ് മിനി എം സി.എഫുകൾ സ്ഥാപിക്കുന്നത്. ഇവിടെ നിന്നുള്ള മാലിന്യം പ്രധാന ശേഖരണകേന്ദ്രത്തിലെത്തിച്ച് തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ വാർഡുകളിലും ശേഖരണകേന്ദ്രം സ്ഥാപിക്കാൻ കരാർ വിളിച്ചെങ്കിലും ഇവ സ്ഥാപിക്കാനുള്ള സ്ഥലം എല്ലാ വാർഡുകളിലും ലഭ്യമായില്ല. അതേസമയം മാലിന്യനിർമ്മാർജന പദ്ധതിക്ക് മിനി എം.സി.എഫുകൾ അനിവാര്യമാണെന്ന് ഹരിതകേരളം മിഷൻ അധിക്യതർ പറയുന്നു. ഇവ സ്ഥാപിക്കുന്നതിന് മാനദണ്ഡങ്ങളുണ്ട്. ഇതിൽ ഏറ്റവും പ്രധാനം ആളൊഴിഞ്ഞ സ്ഥലങ്ങളിൽ സ്ഥാപിക്കരുതെന്നാണ്.മിനി എം.സി.എഫ് പൊതുസ്ഥലങ്ങളിലാണ് സ്ഥാപിക്കേണ്ടത്. . ട്യൂബ് ലൈറ്റ്, കുപ്പി, ചെരിപ്പുകൾ എന്നിവ തരംതിരിക്കണം. ഇതിന് സ്ഥലം ആവശ്യമാണ്. ഹരിത കർമ്മസേന ഒഴികെയുള്ള മറ്റാരെങ്കിലും മാലിന്യം തള്ളുന്നുണ്ടെങ്കിൽ അവരെ കണ്ടെത്താനാണ് ക്യാമറ സ്ഥാപിക്കുന്നത്. പല പഞ്ചായത്തുകളിലും സ്ഥാപിച്ച ക്യാമറ പ്രവർത്തിക്കുന്നില്ല , ഈ കാരണംകൊണ്ട് മാലിന്യം തള്ളുന്നവരെ പിടികൂടാൻ സാധിക്കുന്നിലെന്ന് ഹരിത കർമ്മസേന അംഗം ലക്ഷ്മി പറഞ്ഞു.

വീടുകളിൽ നിന്നെടുക്കുന്ന മാലിന്യം പല വാർഡുകളിലും ഒഴിഞ്ഞ സ്ഥലത്ത് കെട്ടിക്കിടക്കുന്നു. ഇതിന് പരിഹാരം കാണണം

ലിബിൻ പേരുശേരി

.