പത്തനംതിട്ട: ഗുരു നിത്യ ചൈതന്യ യതിയുടെ ജന്മ ശതാബ്ദിയുടെ ഭാഗമായി വകയാർ കൊല്ലൻപടി ഗുരുകുല ആശ്രമത്തിൽ വൈ എം സി എ നടത്തുന്ന ശാന്തി പർവ്വം വിചാര സദസ്സ് നാളെ ഉച്ചയ്ക്ക് ശേഷഗ 3.30ന് ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. വൈ എം സി എ മുൻ ദേശീയ പ്രസിഡന്റ് ലെബി ഫിലിപ്പ് മാത്യു അദ്ധ്യക്ഷത വഹിക്കും. വർക്കല നാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ത്യാഗീശ്വരൻ മുഖ്യ അതിഥിയാകും. ഡോ.റോയ്‌സ് മല്ലശ്ശേരി 'ചൈതന്യ യതീയുടെ വിശ്വശാന്തി ദർശനം' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും.