അടൂർ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയൻ 303-ാം നമ്പർ പന്നിവിഴ ശാഖാ യോഗത്തിലെ ഗുരുദേവ ജയന്തി ആഘോഷവും കുടുംബ സംഗമവും 20 ന് നടക്കും. രാവിലെ 6 ന് പതാക ഉയർത്തൽ, ഗുരുപൂജ. 10 ന് ചതയ പ്രാർത്ഥന, ഉച്ചയ്ക്ക് 2.30 ന് ചതയദിന ഘോഷയാത്ര അടൂർ ആർ.ഡി.ഒ ഓഫീസ് ജംഗ്ഷനിൽ തുടങ്ങി പന്നിവിഴ സർവീസ് സഹകരണ ബാങ്ക് , കോട്ടപ്പുറം ജംഗ്ഷൻ ഗുരുമന്ദിരം വഴി പ്രാർത്ഥന ഹാളിൽ എത്തിച്ചേരും. വൈകിട്ട് 4 ന് രേഖാ അനിലിന്റെ പ്രഭാഷണം , 5 ന് പൊതുസമ്മേളനവും കുടുംബ സംഗമവും. ശാഖാ പ്രസിഡന്റ് ആർ. സനൽകുമാർ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി റ്റി. ആർ.രാമരാജൻ സ്വാഗതം പറയും , ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും എസ്.എൻ.ഡി.പി യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ സന്ദേശം നൽകും. അടൂർ യൂണിയൻ ചെയർമാൻ അഡ്വ. മനോജ് കുമാർ ഗുരുസാന്ത്വനം ചികിത്സാനിധി ഉദ്ഘാടനം ചെയ്യും, അടൂർ യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹനൻ മുഖ്യപ്രഭാഷണം നടത്തും. അടൂർ നഗരസഭ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് മുഖ്യ സാന്നിദ്ധ്യം ആയിരിക്കും. സുജിത്ത് മണ്ണടി, സുജാ മുരളി, ഡി.സജി, അപ്സര സനൽ, വി.ശശികുമാർ, രജനി രമേശ്, അനു വസന്തൻ, അടൂർ ശശാങ്കൻ, കെ ജി വാസുദേവൻ, ജിനു, സുരേഷ്, സുനി സതീഷ്, ബാബു.ബി, വിജി രഘു, മൃദുല അനിൽ, അഭിജിത്ത്, സോനു സോമൻ, എന്നിവർ സംസാരിക്കും. ഷാജി. ബി.യു നന്ദി പറയും.