പന്തളം : വയനാട് ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടുകൾ നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായി സാലറി ചലഞ്ചിൽ പങ്കാളികളായി ഗവ.ഫാം വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) പന്തളം യൂണിറ്റ് അംഗങ്ങളായ തൊഴിലാളികൾ അവരുടെ ഒരു ദിവസത്തെ വേതനം നൽകി മാതൃകയായി. സി ഐ ടി യു യൂണിറ്റ് കൺവീനർ ജെ ജയപ്രസാദ് ഡി വൈ എഫ് ഐ പന്തളം ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എസ് സന്ദീപ് കുമാറിനെ സമാഹരിച്ച തുക കൈമാറി. ഫാം കൗൺസിൽ അംഗം കെ ഗീത, സി ഐ ടി യു ഭാരവാഹികളായ കെ.വിദ്യാധരൻ, അയ്യപ്പൻ എന്നിവർ പങ്കെടുത്തു.