വയലത്തല: കല്ലോടിക്കുഴിയിൽ പരേതനായ കെ. റ്റി. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (92,റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10 ന് വയലത്തല സെന്റ് മേരിസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. കടമ്മനിട്ട പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: മോളിക്കുട്ടി, രാജു തോമസ് (സോണൽ ഹെഡ് മിനി മുത്തൂറ്റ് ), സാലി, സിസ്റ്റർ ലിസ ടോം (എസ് എച്ച് കോൺവെന്റ് ചക്കാലക്കുന്ന്, വായ്പൂര് ), സുമ, മാത്യു കെ. തോമസ് (പമ്പ ഫെർട്ടിലൈസേർസ് മാനേജിങ് ഡയറക്ടർ). മരുമക്കൾ: വി. ടി. സെബാസ്റ്റ്യൻ വെള്ളപ്ലാമുറിയിൽ (റിട്ട. സി. ഐ), വത്സമ്മ വർഗീസ് (റിട്ട. പ്രിൻസിപ്പൽ, എസ്,എച്ച് ടി,ടി,ഐ, മൈലപ്ര), ബാബു കളിക്കൽ, ജോയ് ഇഞ്ചക്കാലയിൽ, അജി പി. എബ്രഹാം (എച്ച് ,എം, സെന്റ് തോമസ് യു,പി,എസ്, കക്കാട്)