തിരുവല്ല : യു.ആർ.ഐ (യുണൈറ്റഡ് റിലീജിയൻസ് ഇനിഷ്യേറ്റീവ് ) സിൽവർ സിൽവർ ജൂബിലി ആഘോഷങ്ങൾ യു.ആർ.ഐ പീസ് സെന്ററിന്റെ അഭിമുഖ്യത്തിൽ നടത്തി. ജോസഫ് എം. പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ബിഷപ്പ് തോമസ് ശമുവേൽ അദ്ധ്യക്ഷത വഹിച്ചു. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി നിർവിണാനന്ദ സ്വാമിജി അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ.സൈമൺ ജോൺ, എ.വി.ജോർജ്, ഡോ.ജോസഫ് ചാക്കോ, ആനിയമ്മ ജോർജ്, പി.പി.ജോൺ, ബെൻസി തോമസ്, ശ്രീനാഥ് കൃഷ്ണൻ, ജേക്കബ് മാത്യു, അലക്സാണ്ടർ, ജോസ്, ബാബു, പി.ജെ.കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.