ചെങ്ങന്നൂർ : ആലപ്പുഴ ജില്ല ജനറൽ വർക്കേഴ്സ് യൂണിയൻ പ്രഥമ ജില്ല സമ്മേളനം ഇന്ന് രാവിലെ 9 ന് കൊല്ലകടവ് ഗോൾഡൻ പാലസ് ഓഡിറ്റോറിയത്തിൽ നടക്കും. സി ഐ ടി യു ദേശീയ കൗൺസിൽ അംഗം ആർ.നാസർ ഉദ്ഘാടനം ചെയ്യും. യൂണിയൻ ജില്ല പ്രസിഡന്റ് പി.ഗാനകുമാർ അദ്ധ്യക്ഷനാകും. സെക്രട്ടറി പി യു ശാന്താറാം റിപ്പോർട്ട് അവതരിപ്പിക്കും. വൈകിട്ട് നാലിന് അസംഘടിത മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പി.ഗാനകുമാർ വിഷയാവതരണം നടത്തും. വിവിധ തൊഴിൽ മേഖലകളിലെ തൊഴിലാളികളെ എച്ച്.സലാം എം.എൽ.എ ആദരിക്കും.