തിരുവല്ല : വൈസ് മെൻ ഇൻറർനാഷണൽ വെണ്ണിക്കുളം ക്ലബ്ബിന്റെ പ്രസിഡന്റായി ജേക്കബ് മാത്യു ചുമതലയേറ്റു. അഡ്വ.വർഗീസ് മാമൻ ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റ് അഡ്വ.സിറിൽ റ്റി. ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യ ഏരിയ പ്രസിഡന്റ് സൂസി മാത്യു പുതിയ ഭാരവാഹികളുടെ സ്ഥാനോരോഹണം നടത്തി. വൈസ്മെൻ ഡിസ്റ്റിക് ഗവർണർ ഡോ.സജി കുര്യൻ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ജിതിൻ വർഗീസ്, എ.ടി.തോമസ്, റെനി ജേക്കബ്, ഷാജു വർഗീസ്, ജോസ് ഫിലിപ്പ്, സുനിൽ മറ്റത്തിൽ, സനോജ് വർഗീസ്, ഷിനി ജേക്കബ്, ശോഭാ സജി, ലേയ സി.ചാക്കോ, സോണി സിറിൽ എന്നിവർ പ്രസംഗിച്ചു.