തിരുവല്ല : ടി കെ റോഡിലെ കറ്റോട് ജംഗ്ഷന് സമീപം ബി.എസ്എൻ.എല്ലിന്റെ മൊബൈൽ ടവറിന് തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. തിരുവല്ലയിൽ നിന്നും എത്തിയ അഗ്നിരക്ഷ സേനാംഗങ്ങൾ ചേർന്ന് തീയണച്ചു. ജനറേറ്റർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ആർക്കും പരിക്കില്ല.