ഓമല്ലൂർ : പത്തനംതിട്ട - കൈപ്പട്ടൂർ റോഡരികിലെ മത്സ്യ വിൽപനശാലയിൽ ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തു. റോഡിന് ഇരുവശവുമുള്ള രണ്ട് കടകളിലെ 16 തൊഴിലാളികൾ ചേർന്ന് 15,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി മാനേജരെ ഏൽപ്പിച്ചു. ചെറിയ കുഞ്ഞുങ്ങൾ ഉൾപ്പെടെ മാതാപിതാക്കളെയും ഉറ്റവരേയും നഷ്ടപ്പെട്ടവർ വലിയ പ്രശ്നങ്ങളിലാണെന്ന് മനസിലാക്കി സഹായം നൽകുകയാണെന്ന് ദീർഘകാലമായി കേരളത്തിൽ ജോലി ചെയ്യുന്ന ഹുസൈൻ അലി പറഞ്ഞു.
2018ലെ പ്രളയകാലത്തും സഹായവുമായി അലി ഉൾപ്പെടെയുള്ള തൊഴിലാളികൾ രംഗത്തിറങ്ങിയിരുന്നു. എല്ലാവരും ഒരുമിച്ച് കളക്‌ടറേറ്റിൽ എത്തി തുക കൈമാറും.