ചെങ്ങന്നൂർ : പുരോഗമന കലാ സാഹിത്യ സംഘം നേതാവും ലൈബ്രറി കൗൺസിൽ പ്രവർത്തകനും നാടക രചയിതാവുമായ മുഴങ്ങത്തിൽ ശ്രീധരക്കാർണവർ അനുസ്മരണം സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ.എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. പീപ്പിൾസ് ലൈബ്രറി പ്രസിഡന്റ് കെ.ഡി. രാധാകൃഷ്ണക്കുറുപ്പ് അദ്ധ്യക്ഷതവഹിച്ചു. കെ.പി.എ.സി കലേശൻ അനുസ്മരണ പ്രസംഗം നടത്തി. പ്രൊഫ.കെ.കെ.വിശ്വനാഥൻ, ഗോപി ബുധനൂര്‍, എം.കെ.ശ്രീകുമാർ, അഡ്വ.ദീപു ജേക്കബ്, കെ.ഡി.മോഹൻ കുമാർ, ബി.ഷാജ് ലാൽ, പി.കെ.നാരായണൻ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ കവിതകൾ അവതരിപ്പിച്ചു. പു.ക.സ ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയും നെടുവരംകോട് പീപ്പിൾസ് ലൈബ്രറിയുമാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.