മല്ലപ്പള്ളി : എഴുമറ്റൂർ പഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതിയിൽ വികസന ഫണ്ട് മൂന്ന് ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കിയ ഭിന്നശേഷിക്കാർക്ക് പെട്ടിക്കട വിതരണ പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് ജിജി പി.എബ്രഹാം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സാജൻ മാത്യു, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രജീഷ് കുമാർ പി.ടി, വാർഡ് മെമ്പർമാരായ അനിൽകുമാർ, ഉഷ ജേക്കബ്, ശ്രീജ ടി.നായർ, അജികുമാർ, ജേക്കബ് എബ്രഹാം, ഐ സി ഡി എസ് സൂപ്പർവൈസർ പ്രസന്നകുമാരി എന്നിവർ പങ്കെടുത്തു.