പന്തളം : ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക് കമ്മിറ്റി ജോയിന്റ് സെക്രട്ടറി എ.പി.അഖിൽ ഉപജീവന മാർഗമായ ഓട്ടോറിക്ഷയിൽ നിന്ന് ഒരു ദിവസം ലഭിച്ച വരുമാനം ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി നൽകി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന വീടുകൾക്കായുള്ള ഫണ്ടിലേക്ക് സംഭാവന കൈമാറി. സി.പി.എം പന്തളം ഏരിയാകമ്മിറ്റി അംഗം വി.പി. രാജേശ്വരൻ നായർ ഏറ്റുവാങ്ങി. ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എച്ച്.ശ്രീഹരി, ബ്ലോക്ക് സെക്രട്ടറി എസ്.സന്ദീപ് കുമാർ, ഉളനാട് മേഖല കമ്മിറ്റി അംഗം ഷിബു എന്നിവർ പങ്കെടുത്തു.