റാന്നി: വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാൻ എസ്.എൻ.ഡി.പി യോഗം യൂണിയൻ യൂത്ത് മൂവ്മെന്റും സൈബർ സേനയും. ആഗസ്റ്റ് 15 ന് റാന്നി എൻ.എസ്.എസ് ഒാഡിറ്റോറിയത്തിൽ യൂത്ത് മൂവമെന്റിന്റെയും സൈബർ സേനയുടെയും നേതൃത്വത്തിൽ നടത്താനിരുന്ന പരീക്ഷാവിജയികൾക്കുള്ള അനുമോദനവും ശാഖാ സെക്രട്ടറിമാർക്കുള്ള ആദരവ് സമ്മേളനവും ഒഴിവാക്കി പരിപാടിക്കുള്ള തുക വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് യൂത്ത് മൂവമെന്റ് യൂണിയൻ പ്രസിഡന്റ് സതീഷ് കെ.എസ്, യൂണിയൻ വൈസ് പ്രസിഡന്റ് സൂരജ് വയറൻമരുതി, സെക്രട്ടറി ദീപു പി.എസ്, സൈബർ സേന യൂണിയൻ ചെയർമാൻ കിഷോർ പെരുനാട്, കൺവീനർ രമ്യ, സുമേഷ് ശാന്തി എന്നിവർ അറിയിച്ചു.