vanvhi

ആറൻമുള : പള്ളിയോട സേവാസംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് മത്സരം കവിയും എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ പ്രഭാവർമ്മ ഉദ്ഘാടനം ചെയ്തു. വഞ്ചിപ്പാട്ട് പൊതുജനങ്ങളിലേക്ക് കൂടുതൽ ആകർഷകമാക്കുന്നതിന്റെ ഭാഗമായി ഭക്തിയും കലയും കോർത്തിണക്കിയ കലാകാരന്മാരുടെ കൂട്ടായ്മയാണ് വഞ്ചിപ്പാട്ട് സോപാനമെന്ന് അദ്ദേഹം പറഞ്ഞു. പള്ളിയോട സേവാസംഘം പ്രസിഡന്റ്
കെ.വി.സാംബദേവൻ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം സുധീർ കരമന മുഖ്യാതിഥി ആയിരുന്നു. വഞ്ചിപ്പാട്ട് ആചാര്യൻ കീഴ് വന്മഴി കരയിലെ സോമശേഖരൻ നായർക്ക് ആദരവ് നൽകി. സോപാനം ജനറൽ കൺവിനർ എം.കെ.ശശികുമാർ സ്വാഗതം പറഞ്ഞു. സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, സുരേഷ് കുമാർ, രമേശ് മാലിമേൽ, അജയ് ഗോപിനാഥ്, ബി.കൃഷ്ണകുമാർ, അജി ആർ.നായർ, സഞ്ജിവ് കുമാർ , അനൂപ് , ഡോ.സുരേഷ് കുമാർ, രവീന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.