തിരുവല്ല : വയനാടിന് കരുതലായി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി 30 വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതിയിലേക്ക് പൊതുപ്രവർത്തകൻ അഭിലാഷ് വെട്ടിക്കാടന്റെ ഒരു മാസത്തെ വൈകല്യ പെൻഷനും മകൻ ഇവാന്റെ നാലാമത് ജന്മദിനത്തിനായി കരുതിവച്ച കുടുക്കയിലെ പണവും നൽകി. ഭവനപദ്ധതി വേഗത്തിൽ പൂർത്തിയാക്കാനുള്ള ആഗ്രഹം കൊണ്ടാണ് ആദ്യഘട്ടത്തിൽ തുക കൈമാറുന്നതെന്നും പൊതുജനങ്ങളുടെ സഹകരണത്തോടെ പദ്ധതിക്കാവശ്യമായ തുക കണ്ടെത്താനുള്ള എല്ലാ പരിശ്രമവും ഉണ്ടാകുമെന്നും യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം പ്രസിഡന്റ് കൂടിയായ അഭിലാഷ് വെട്ടിക്കാടൻ പറഞ്ഞു.