മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ വെള്ളാപ്പള്ളി നടേശൻ കനിവ് പദ്ധതിയിലൂടെ നടപ്പിലാക്കുന്ന ഗുരുസ്പർശം ജീവകാരുണ്യ നിധിയിൽ നിന്ന് ആദ്യ ചികിത്സാ ധനസഹായം ഗുരുതരമായ വൃക്ക രോഗം ബാധിച്ച സന്തോഷ് കുമാറിന്. 143ാം നമ്പർ കാരാഴ്മ ശാഖാംഗവും യൂത്ത് മൂവ്‌മെന്റ് യൂണിയൻ വൈസ് ചെയർമാനുമായ കാരാഴ്മ നാലു കണ്ടത്തിൽ പരേതനായ വാമദേവന്റെയും ലളിതയുടെയും മകനുമായ സന്തോഷ് കുമാറിന് ഒരു ലക്ഷം രൂപയുടെ ചെക്ക് യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ, കൺവീനർ അനിൽ പി.ശ്രീരംഗം എന്നിവർ ചേർന്ന് നൽകി. യൂത്ത് മൂവ്‌മെന്റ് യൂണിയൻ ചെയർപേഴ്‌സൺ വിധുവിവേക്, കൺവീനർ ബിനുരാജ്, ജോ.കൺവീനർ മോജീഷ് മോഹൻ, യൂണിയൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ഗംഗ സുരേഷ്, സവിത, ജില്ലാ കമ്മിറ്റിയംഗങ്ങളായ അനീഷ് ചേങ്കര, ബിജുഗോപി, ഗ്രാമം മേഖല വൈസ് ചെയർമാൻ അമ്പിളികുട്ടൻ, കൺവീനർ അമൃതപ്രജീഷ്, ട്രഷറർ ലിസസന്തോഷ്, ബുധനൂർ മേഖലാ ചെയർമാൻ രാഹുൽ രമേശ്, വൈസ് ചെയർമാൻ സുവിൻ, കൺവീനർ സൂര്യ, മാന്നാർ മേഖല വൈസ് ചെയർമാൻ അജേഷ്, കൺവീനർ സജിത, ചെന്നിത്തല മേഖല വൈസ് ചെയർപേഴ്‌സൺ ബിന്ദു ശ്രീകുമാർ, കൺവീനർ അനിൽ ഏലപ്പള്ളി, ട്രഷറർ ബിജീഷ്, 143ാം നമ്പർ കാരാഴ്മ ശാഖാസെക്രട്ടറി എന്നിവർ പങ്കെടുത്തു. ഗുരുസ്പർശം ജീവകാരുണ്യനിധിയിലേക്ക് മൂന്നു ലക്ഷത്തി നാലായിരം രൂപ നിക്ഷേപിച്ച യൂണിയൻ ബാങ്കിന്റെ കാരാഴ്മ ശാഖയിൽ നിന്നും പാസ്ബുക്കും അനുബന്ധ രേഖകളും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങര വസതിയിൽ വച്ച് ഏറ്റുവാങ്ങി യൂണിയൻ ഭാരവാഹികൾക്ക് നൽകിയിരുന്നു.