citu

ചെങ്ങന്നൂർ : ആലപ്പുഴ ജില്ല ജനറൽ വർക്കേഴ്സ് യൂണിയൻ പ്രഥമ ജില്ല സമ്മേളനം സി ഐ ടി യു ദേശീയ കൗൺസിൽ അംഗം ആർ.നാസർ ഉദ്ഘാടനം ചെയ്തു. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ എന്ന വിഷയത്തിൽ സെമിനാർ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.കെ.മനോജ് അദ്ധ്യക്ഷനായി. ഭാരവാഹികൾ : പി.ഗാനകുമാർ (പ്രസിഡന്റ്), കെ.കെ.അശോകൻ, എസ്.അനിരുദ്ധൻ, കെ.കരുണാകരൻ, സജീവ് കുടനാൽ, മിനി സുഭാഷ്, എൻ.കുഞ്ഞുമോൻ, എസ്.എം.ഹുസൈൻ (വൈസ് പ്രസിഡന്റുമാർ), പി.യു.ശാന്താറാം (ജനറൽ സെക്രട്ടറി), എ.ജി.അനിൽകുമാർ, പി.സജിമോൻ, വി.രാജു, ബി.ശ്രീലത, സി ഷാജി (ജോയിന്റ് സെക്രട്ടറിമാർ), കെ.ജെ.പ്രവീൺ (ട്രഷറാർ).