local-

റാന്നി: വീടിനോടു ചേർന്നുണ്ടായ ഗർത്തം വലുതായതോടെ ആശങ്കയിലായി വീട്ടുകാർ. പെരുനാട് ഗ്രാമപഞ്ചായത്തിലെ കക്കാട് കോട്ടുപ്പാറ ലിറ്റിൽ ഫ്ലവറിൽ അശ്വതി ഭവൻ വീട്ടിൽ മോഹിനി രാജുവിന്റെ വീടിനോട്‌ ചേർന്നാണ് ഗർത്തം രൂപപ്പെട്ടത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി മണ്ണിടിഞ്ഞ് ചെറിയ കുഴികൾ മുറ്റത്ത് ഉണ്ടാകുന്നുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് ഏകദേശം ഒന്നര അടി വിസ്തൃതിയിൽ മണ്ണ് ഉള്ളിലോട്ട് ഇടിഞ്ഞ് ഗർത്തം രൂപപ്പെട്ടത്. ഈ ഗർത്തം ഏകദേശം മൂന്ന് നാലു മീറ്റർ വീടിനടിയിലോട്ട് വ്യാപിച്ചു കിടക്കുകയാണ്. മോഹിനിയും കിടപ്പുരോഗികളായ മോഹിനിയുടെ ഭർത്താവ് രാജുവും അമ്മയുമാണ് ഇവിടെ താമസം.