അടൂർ : ബാലഗോകുലം അടൂർ താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷസമിതി യോഗം ആർ.എസ്.എസ് ഖണ്ഡ് സംഘചാലക് ഗോപാലകൃഷ്ണ ഗോഖലെ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം അടൂർ താലൂക്ക് പ്രസിഡന്റ് എം.സി.വിജയകുമാർ അദ്ധ്യക്ഷനായിരുന്നു. ജില്ലാ അദ്ധ്യക്ഷൻ സജീവ് മാർഗനിർദ്ദേശം നൽകി. താലൂക്ക് കാര്യദർശി ടി.സുരേഷ്, വൈശാഖ് എന്നിവർ സംസാരിച്ചു. ആഘോഷ സമിതി ഭാരവാഹികൾ : മഹേഷ്.ജി (അദ്ധ്യക്ഷൻ) ,പി.പ്രസാദ്, സുരേഷ് മണ്ണടി (ഉപാദ്ധ്യക്ഷൻമാർ) ,രൂപേഷ് അടൂർ (പബ്ലിസിറ്റി) വിഷ്ണു.ആർ (ഖജാൻജി), വൈശാഖ്.വി (ആഘോഷ പ്രമുഖ് ), സുരേഷ് കുമാർ.ടി, (സഹ ആഘേഷ പ്രമുഖ്) , ആർ.ജിനു ,മധുകുമാർ (സമിതി അംഗങ്ങൾ).