വള്ളിക്കോട് : കൈപ്പട്ടൂർ സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോറിന്റെ പ്രവർത്തനങ്ങളെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് വള്ളിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രവർത്തക യോഗം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി.ജോൺ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ എസ്.വി.പ്രസന്നകുമാർ, റോജി പോൾ ഡാനിയൽ, അബ്ദുൾ കലാം ആസാദ്, കോന്നി ബ്ളോക്ക് പ്രസിഡന്റ് ദീനാമ്മ റോയി, ഷിജുമോൻ അറപ്പുരയിൽ, റോസമ്മ ബാബുജി, ബീനാസോമൻ, ടി.എസ്.തോമസ്, ഷിബു വള്ളിക്കോട്, പി.എൻ.ശ്രീദത്ത് എന്നിവർ പ്രസംഗിച്ചു.