local-

റാന്നി : നാറാണംമൂഴി ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിലെ കുട്ടികൾക്കും രക്ഷകർത്താകൾക്കുമായുള്ള സ്വയം തൊഴിൽ പരിശീലനം നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നീറംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ബസ്ഡ് സ്കൂൾ അദ്ധ്യാപകൻ രതീഷ് കെ.ആർ സ്വാഗതം പറഞ്ഞു. ഓമന പ്രസന്നൻ, അനിയമ്മ അച്ചൻകുഞ്ഞ്, അഡ്വ.സാംജി, റോസമ്മ, മിനി ഡൊമിനിക്ക്,സി.ഡി.എസ് ചെയർപേഴ്സൻ ബിന്ദു നാരായണൻ, അർച്ചന, റെജി കുമാർ, പി.ടി.എ പ്രസിഡന്റ് സുരേന്ദ്രൻ എം.പി തുടങ്ങിയവർ സംസാരിച്ചു.