babukrish
ബാബു കൃഷ്ണകല

ന്യുയോർക്ക്: ന്യൂയോർക്ക് യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ മാദ്ധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഏർപ്പെടുത്തിയ 'പെൻ ഇന്ത്യ ' പുരസ്‌കാരം മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ബാബുകൃഷ്ണകലയ്ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പൂന്റാകാനയിൽ ബാൽസറോ ബവാറോ പാലസിൽ 11ന് നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നായർ അറിയിച്ചു.
നാലു ദശാബ്ദമായി പത്രപ്രവർത്തന രംഗത്തുള്ള ബാബു കൃഷ്ണകല ജന്മഭൂമി സീനിയർ ന്യൂസ് എഡിറ്ററാണ്. സാമൂഹിക സാംസ്‌കാരിക മേഖലകളിലും സജീവ സാന്നിദ്ധ്യമായി നിലകൊള്ളുന്ന ബാബു സീനിയർ ജേർണലിസ്റ്റ് ഫോറം ജില്ലാ സെക്രട്ടറിയാണ്. കേരളപത്രപ്രവർത്തക യൂണിയൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ ചുമതലകൾ വഹിച്ചിട്ടുണ്ട്. തിരുവല്ല വെണ്ണിക്കുളം നാരകത്താനി സ്വദേശിയാണ്. ഭാര്യ : ഗീത. മക്കൾ: കൃഷ്ണപ്രിയ, മീര, ഗോപിക.