അടൂർ: ദേശീയ കുളമ്പ് രോഗപ്രതിരോധ കുത്തിവയ്പ്പ് അഞ്ചാംഘട്ടത്തിന്റെയും ചർമ മുഴ രോഗ പ്രതിരോധ കുത്തിവയ്പ്പ് 2-രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം മണ്ണടി മൃഗാശുപത്രിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് നിർവഹിച്ചു. ചടങ്ങിൽ കടമ്പനാട് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിന്ധു ദിലീപ്,ഗ്രാമപഞ്ചായത്ത് അംഗം പ്രസന്നകുമാരി സീനിയർ വെറ്ററിനറി സർജൻ ഡോക്ടർ.ബിജി എന്നിവർ സംസാരിച്ചു.