kudumbasree

പത്തനംതിട്ട : കുടുംബശ്രീ ജില്ലയിൽ 5 ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകൾ (ഐ.എഫ്.സി) ആരംഭിക്കുന്നതിന്റെ ഭാഗമായി ക്ലസ്റ്റർ ലെവൽ ഐ.എഫ്.സി ആങ്കർ, സീനിയർ സി ആർ പി തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പ്രായം 40 അധികരിക്കാത്ത കുടുംബശ്രീ, ഓക്‌സിലറി, കുടുംബാംഗങ്ങളായ സ്ത്രീകൾക്ക് അപേക്ഷിക്കാം. മൂന്നുവർഷമാണ്പദ്ധതിയുടെ കാലാവധി. ഈ കാലയളവിൽ ഓരോ വർഷവും അപ്രൈസൽ നടത്തി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നവർക്ക് തുടർനിയമനം നൽകും. പള്ളിക്കൽ, അരുവാപ്പുലം, പന്തളം തെക്കേക്കര, സീതത്തോട്, തോട്ടപ്പുഴശ്ശേരി എന്നീ ക്ലസ്റ്ററുകളിലാണ് നിയമനം.
ഫോൺ: 0468 2221807.