കോന്നി : കേരളകൗമുദിയും മോട്ടോർ വാഹന വകുപ്പും ചേർന്ന് കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളിൽ നടത്തിയ ഗതാഗത ബോധവത്കരണ സെമിനാർ എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റും സ്കൂൾ മാനേജരുമായ കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. കേരളകൗമുദി പത്തനംതിട്ട ബ്യൂറോ ചീഫ് എം.ബിജുമോഹൻ അദ്ധ്യക്ഷത വഹിച്ചു. കോന്നി ഡി വൈ.എസ്.പി ടി.രാജപ്പൻ, കോന്നി ജോയിന്റ് ആർ ടി ഒ.ഡി ദീപു, സ്കൂൾ സെക്രട്ടറി സി എൻ വിക്രമൻ, സ്കൂൾ എക്സിക്യൂട്ടീവ് ബോർഡ് അംഗം സുരേഷ് ചിറ്റിലക്കാട്, സ്കൂൾ ഡയറക്ടർ ബോർഡ് അംഗം കെ.ആർ.സലീലനാഥ്, സ്കൂൾ പ്രിൻസിപ്പൽ സിന്ധു പവിത്രൻ, കേരളകൗമുദി ലേഖകൻ മനോജ് സുകുമാരൻ, വൈസ് പ്രിൻസിപ്പൽ ദിവ്യ സദാശിവൻ എന്നിവർ സംസാരിച്ചു. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.എസ്.പ്രജു ബോധവൽക്കരണ ക്ലാസ് നയിച്ചു.
വിദ്യാർത്ഥികളിൽ ഗതാഗത അവബോധം സൃഷ്ടിക്കുന്നതിൽ കേരളകൗമുദി വഹിക്കുന്ന പങ്ക് വലുതാണ്. വിദ്യാർത്ഥികൾക്ക് ഗതാഗത അവബോധം ഉണ്ടാകേണ്ടത് കാലത്തിന്റെ ആവശ്യമാണ്. വിദ്യാർത്ഥികളും യുവാക്കളും ഡ്രൈവിംഗിൽ സാഹസികത പരീക്ഷിക്കുന്നതാണ് അപകടങ്ങൾ വർദ്ധിക്കാൻ കാരണം.
കെ.പത്മകുമാർ,
എസ്.എൻ.ഡി.പിയോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ്
നാട്ടിൽ റോഡ് അപകടങ്ങൾ വർദ്ധിക്കുന്നത് കൂടുതലും ഗതാഗത നിയമലംഘനങ്ങൾ നടത്തുമ്പോഴാണ്. നല്ല ഒരു ഡ്രൈവിംഗ് സംസ്കാരം വളർത്തിയെടുക്കുവാൻ വിദ്യാർത്ഥികൾക്ക് കഴിയണം.
ടി.എസ്.പ്രജു (എൻഫോഴ്സ്മെന്റ് സ്ക്വാഡ്
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ)
റോഡിൽ മറ്റുവാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാവാത്ത രീതിയിൽ വാഹനം ഓടിക്കുവാൻ പരിശീലിക്കണം. ഇത് റോഡപകടങ്ങൾ കുറയ്ക്കും. നല്ല ഡ്രൈവിംഗ് ശീലങ്ങൾ വളർത്തിയെടുക്കുവാൻ വിദ്യാർത്ഥികൾക്ക് കഴിയണം.
ഡി.ദീപു (ജോയിന്റ് ആർ.ടി.ഒ, കോന്നി).
ശരിയായ ഗതാഗത അവബോധം വിദ്യാർത്ഥികൾക്ക് നൽകാൻ കഴിയണം. ഡ്രൈവിംഗിലെ അശ്രദ്ധയും അമിത വേഗതയും മദ്യപിച്ച് വാഹനമോടിക്കുന്നതും ഗതാഗത നിയമലംഘനവും അപകടങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നു.
ടി.രാജപ്പൻ (കോന്നി ഡിവൈ.എസ്.പി )