thuka

മണക്കാല: മണക്കാല പ്ലാത്തറവിള പുത്തൻവീട്ടിൽ ജേക്കബ് ജോയി തന്റെ മകളുടെ വിവാഹത്തോടനുബന്ധിച്ച് സഹപാഠികൾക്കും സുഹൃത്തുക്കൾക്കും വേണ്ടി നടത്താനിരുന്ന സൽക്കാരച്ചടങ്ങുകൾക്ക് കരുതിയ തുക ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് നൽകും. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകും. ജൂലൈ 29നായിരുന്നു ജേക്കബിന്റെ മകൾ ജനിയും അലക്‌സുമായുള്ള വിവാഹം. സൽക്കാരത്തിന് കരുതിയ മുപ്പതിനായിരം രൂപ പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ.ഹൈസ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനാ ചെയർമാൻ റോബിൻ ബേബിക്ക് കൈമാറി. സുരേഷ് കുമാർ, ജോൺ ജേക്കബ്, സജി തങ്കച്ചൻ എന്നിവരും ജേക്കബിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.