reji

കോന്നി : ചെങ്ങറ ഭൂസമരഭടന്മാരുടെ നേതൃത്വത്തിൽ ചെങ്ങറ ഭൂസമരത്തിന്റെ 17ാം വാർഷികം ആചരിച്ചു. സാധുജന വിമോചന സംയുക്ത വേദി സംസ്ഥാന പ്രസിഡന്റ് കെ.എസ്.ഗോപിയുടെ അദ്ധ്യക്ഷതയിൽ സമരഭൂമിയിൽ ചേർന്ന സമ്മേളനം പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ സെക്രട്ടറിയും ബാലസാഹിത്യകാരനുമായ റജി മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. ചെങ്ങറ ഭൂസമര സഹായ സമിതിയംഗം ബിനുബേബി, സാധുജന വിമോചന സംയുക്ത വേദി രക്ഷാധികാരി അജികുമാർ കറ്റാനം, ഖജാൻജി പി.കെ.ബാബു, വൈസ് പ്രസിഡന്റ് പുഷ്പ മറൂർ, ശ്രീജിത്ത് എ.എസ് കൈതക്കര, സരേഷ്‌കല്ലേലി, ബാബു സുമിഭവൻ എന്നിവർ സംസാരിച്ചു.