പത്തനംതിട്ട : ശക്തമായ മഴയെ തുടർന്ന് മൂഴിയാർ ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലവലായ 190 മീറ്ററിന് മുകളിലെത്തി. സംഭരണിയുടെ പരമാവധി ജലനിരപ്പ് 192.63 മീറ്ററാണ്. ഈ ലെവലിലേക്ക് ജലനിരപ്പ് ഉയർന്നാൽ ഷട്ടറുകൾ ഉയർത്തി കക്കാട്ട് ആറ്റിലേക്ക് ജലം ഒഴുക്കിവിടും. ആങ്ങമൂഴി, സീതത്തോട് എന്നിവിടങ്ങളിലെ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുണ്ട്. മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെ നദിയുടെ ഇരുകരകളിൽ താമസിക്കുന്നവരും പൊതു ജനങ്ങളും ജാഗ്രത പുലർത്തണം.