ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് പുതിയതായി ആരംഭിച്ച ചെങ്ങന്നൂർ ഡിപ്പോ, ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രം ,മംഗലം , പുതുക്കുളങ്ങര ,ഓതറ റൂട്ടിലുള്ള സർവീസ് മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു. എം.എച്ച് റഷീദ്, താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം.ശശികുമാർ, ചെങ്ങന്നൂർ ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലിം, പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ, എ.ടി.ഒ കെ.ആർ അജീഷ് കുമാർ, കൺട്രോളിംഗ് ഇൻസ്പെക്ടർ എം.ആർ.സജി, ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ പി മനോജ്, എം.കെ മനോജ്, ബി.മോഹൻ കുമാർ, എം.രാജേഷ് എന്നിവർ സംസാരിച്ചു.